Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Open Gym At Jubilee

Thrissur

ജൂ​ബി​ലി​യി​ൽ ഓ​പ്പ​ണ്‍ ജിം

തൃ​ശൂ​ർ: ആ​രോ​ഗ്യ​പ​രി​പാ​ല​ന​രം​ഗ​ത്തെ 75 വ​ർ​ഷ​ത്തെ സേ​വ​ന​പാ​ര​മ്പ​ര്യ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി ഓ​പ്പ​ണ്‍ ജിം ​സം​വി​ധാ​ന​മൊ​രു​ക്കി. "ന​മ്മു​ടെ ആ​രോ​ഗ്യം ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വം' എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ സം​രം​ഭം മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ ആ​ശീ​ർ​വാ​ദ​ക​ർ​മം ന​ട​ത്തി. സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ് നീ​ല​ങ്കാ​വി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സി​ന്‍റോ കാ​രേ​പ​റ​മ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ൻ എ.​യു. ജ​സ്റ്റി​ൻ, അ​യേ​ണ്‍ മാ​ൻ ഓ​ഫ് ദ ​വേ​ൾ​ഡ് ഡോ. ​വ​രു​ണ്‍ മേ​നോ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൂം​ബ ട്രെ​യി​ന​ർ ഡോ. ​റോ​മ ആ​ൻ​ഡ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കും സ്റ്റാ​ഫി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും സൂം​ബ ട്രെ​യി​നിം​ഗ് ന​ട​ത്തി.

മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ കാ​ഴ്ച​ക്കാ​രോ​ടൊ​പ്പം സൂം​ബ നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​ച്ചു.
ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ഇ​നി പ്ര​കൃ​തി​യോ​ടി​ണ​ങ്ങി, രോ​ഗ​ശാ​ന്തി​ക്കൊ​പ്പം​ത​ന്നെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ള​ർ​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ഔ​ട്ട്ഡോ​ർ ഫി​റ്റ്ന​സ് സെ​ന്‍റ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രോ​ഗ​ങ്ങ​ളെ ചി​കി​ത്സി​ക്കു​ക എ​ന്ന​തി​ന​പ്പു​റം ആ​രോ​ഗ്യ​മു​ള്ള ഒ​രു സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും സ്വ​ന്തം ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ ഓ​രോ​രു​ത്ത​രും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഓ​പ്പ​ണ്‍ ജിം ​ന​ൽ​കു​ന്ന​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up